ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയല്ലെന്നും പിന്നിൽ ഗുണ്ടാസംഘമാണെന്ന ആരോപണവുമായി ടെലിവിഷൻ താരം ശേഖർ സുമൻ. സുശാന്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു ശേഖറിന്റെ പ്രതികരണം. ‘സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുശാന്ത് ആരെയോ ഭയന്നിരുന്നു. സുശാന്തിന് ജോലിസംബന്ധമായി ആരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ? വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല, ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാർഡുകൾ മാറ്റിയിരുന്നു. അദ്ദേഹം ആരെയോ ഭയന്നിരുന്നു എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഇത് ആത്മഹത്യയല്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ശേഖർ പറഞ്ഞു. ഷാരൂഖ് ഖാനും ഞാനും കഴിഞ്ഞാൽ സുശാന്താണ് മിനിസ്‌ക്രീനിൽ നിന്നെത്തി ബിഗ് സ്‌ക്രീനിൽ മികച്ച വിജയം നേടിയ നടൻ. ഇത് പലരെയും ചൊടിപ്പിച്ചിരുന്നു, ശേഖർ പറഞ്ഞു. അതിനാലാണ് താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്നദ്ദേഹം കുട്ടിച്ചേർത്തു.
ബോളിവുഡിൽ ഒരു നടന്റെ ഭാവി തീരുമാനിക്കുന്ന സിൻഡിക്കേറ്റും മാഫിയയും പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ പ്രവർത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്നും എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ പേരു വെളിപ്പെടുത്താനാവില്ലെന്നും ശേഖർ പറയുന്നു.