saniya-

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സാനിയ ഇയ്യപ്പൻ. ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയിൽ അച്ഛനുമൊത്ത് നൃത്ം ചെയ്ത സാനിയ ഇയ്യപ്പന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നഗ്ന ചിത്രമിടാന്‍ ആവശ്യപ്പെട്ട് തനിക്ക് സന്ദേശമയച്ച ആളെ തുറന്നുകാട്ടുകയാണ് സാനിയ. . ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു യുവതിയുടെ നഗ്നചിത്രം അയച്ചുനല്‍കി അതേ രീതിയില്‍ ചിത്രമിടാന്‍ പറഞ്ഞ യുവാവിന്റെ മെസേജാണ് സാനിയ പുറത്തുവിട്ടിരിക്കുന്നത്. 2020ലും ഇത്തരം കാര്യങ്ങള്‍ക്കായി പൊരുതേണ്ടി വരുമെന്ന് താന്‍ കരുതിയില്ലെന്ന് സാനിയ പറയുന്നു.

. യുവാക്കളാണ് രാജ്യത്തിന്റെ ഭാവി എന്ന് തനിക്കറിയാമെങ്കിലും ഇത്തരം മണ്ടന്‍ കമന്റുകള്‍ കാണുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും മാതാപിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമൊക്കെ സാമാന്യ ബുദ്ധിയും മര്യാദയുമൊക്കെ പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് തനിക്ക് തോന്നുന്നതെന്ന് സാനിയ പറയുന്നു.

ഇതിനുമുന്‍പും തന്റെ നേര്‍ക്കുള്ള സദാചാര ആക്രമണവും അശ്ലീല സന്ദേശങ്ങളും സാനിയ തുറന്നുകാട്ടിയിട്ടുണ്ട്.