dead

പാമ്പാടി: നവ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ തോട്ടപ്പള്ളി മാലത്ത് റോബിൻ (23) ആണ് മരിച്ചത്. 22 ദിവസം മുമ്പ് പയ്യപ്പാടി സ്വദേശിനിയെയാണ് റോബിന്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാവിലെ പരീക്ഷ എഴുതാനായി ഭാര്യയെ റോബിൻ കോളേജിൽ കൊണ്ടാക്കിയിരുന്നു. വൈകിട്ട് റോബിനെ കാണാത്തതിനെ തുടർന്നു നോക്കുമ്പോഴാണ് അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.