
തിരുവനന്തപുരം: കേരളകോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ദേശാഭിമാനി പത്രത്തിൽ പുന്നപ്ര-വയലാർ സമര നായകനായ പികെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിന്റെ അവസാനത്തിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.
''കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് . ആ പാർട്ടിയിലെ തര്‍ക്കങ്ങള്‍ ഇടപെട്ട് പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.കേന്ദ്രീകൃത നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. യുഡിഎഫിന്റെ സംഘടനാപരമായും രാഷ്ട്രീയപരമായുള്ള കെട്ടുറപ്പ് തകര്‍ന്നു. ഇത് യുഡി എഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലുണ്ടായിരുന്ന എൽജെഡി ഇപ്പോൾ എൽഡിഎഫിലാണ്.രാഷ്ട്രീയ രംഗത്തുവന്ന ഇൗ മാറ്റങ്ങൾ എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മനസിലാക്കി ജമാ അത്തെ ഇസ്ലാമി, എസ് ഡി പി ഐ എന്നിവരുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. -കോടിയേരി പറഞ്ഞു