ldf

തിരുവനന്തപുരം: ജോസ് കെ.മാണി സ്വാധീനമുള‌ള കക്ഷി തന്നെയാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. അവരുടെ മുന്നണി പ്രവേശനം ഇടതുമുന്നണി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഐക്യത്തോടെ ചേർന്ന് തീരുമാനമെടുക്കും.

കേരളകോൺഗ്രസ് ഇല്ലെങ്കിൽ യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്ന കോടിയേരിയുടെ അഭിപ്രായത്തെ എൽഡിഎഫ് കൺവീനർ ശരിവച്ചു. യുഡിഎഫിൽ പ്രതിസന്ധിയാണെന്നുള‌ളത് പ്രധാന രാഷ്ട്രീയ സംഭവ വികാസമാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.

അതേസമയം എൽ.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകൾ തള‌‌ളാതെ പ്രതികരണവുമായി ജോസ് കെ.മാണി. എൽഡിഎഫ് പ്രസ്താവനയിൽ സന്തോഷമുണ്ടെന്ന് ജോസ് കെ.മാണി പ്രതികരിച്ചു. എൽഡിഎഫുമായി ഒരു തരത്തിലുള‌ള ച‌ർച്ചയും നടത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കമെന്ന് ജോസ് കെ.മാണി പറഞ്ഞു.