-oreo-biscuit

ഓറിയോ ബിസ്ക്കറ്റ് കൊണ്ട് വ്യത്യസ്‌തമായൊരു മൂസ് തയ്യാറാക്കിയാലോ?​ വിശേഷാവസരങ്ങളിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ചോക്ലേറ്റ് മൂസ് മധുരപ്രിയർക്കും കുട്ടികൾക്കും വളരെയേറെ ഇഷ്ടമാകും.

ആവശ്യമുള്ള ചേരുവകൾ

തണുത്ത പാൽ - അരക്കപ്പ്

വിപ്പിങ്ങ് പൗഡർ - രണ്ട് സ്പൂൺ

മിൽക്ക് ചോക്ലേറ്റ് - 200 ഗ്രാം

ജെലറ്റിൻ - കാൽ ടീ സ്പൂൺ

വനില എസ്സൻസ് - ഒരു ടീ സ്പൂൺ

ഓറിയോ ബിസ്ക്കറ്റ് - എട്ടെണ്ണം

വെണ്ണ - നാല് സ്പൂൺ

തയ്യാറാക്കുന്ന വിധം

തണുത്ത പാലിൽ വിപ്പിങ്ങ് ക്രീം ചേർത്ത് നന്നായി അടിച്ച് മയപ്പെടുത്തുക. ചോക്ളേറ്റ് ഡബിൾ ബോയിൽ ചെയ്യണം. ഇതിലേയ്ക്ക് ഉരുക്കിയ ഫ്രഷ് ക്രീം ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേയ്ക്ക് തണുത്ത വെള്ളത്തിൽ കുതിർത്തു വെച്ചിരിക്കുന്ന ജലാറ്റിനും വനില എസ്സൻസും ചേർത്ത് മിക്സ് ചെയ്യുക. പകുതി വിപ്പിങ് ക്രീം ഈ മിശ്രിതത്തിലേയ്ക്ക് ചേർത്ത് ഫോൾഡ് ചെയ്യുക. ഒരു പാനിൽ വെണ്ണ ഉരുക്കി അതിലേയ്ക് ഓറിയോ ബിസ്ക്കറ്റ് പൊടിച്ചത് ചേർക്കുക. സർവിങ്ങ് ബൗളിൽ ബിസ്കറ്റ് മിശ്രിതം ചേർത്ത് ഇതിനു മുകളിലായി ചോക്ളറ്റ് മിശ്രിതവും വിപ്പിങ് ക്രീമും നിരത്തി ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.