nepal-pm

കാഠ്മണ്ഡു: ഇന്ത്യക്കെതിരായ വാദങ്ങൾ ഉന്നയിച്ച നേപ്പാൾ സർക്കാരിൽ പൊട്ടിത്തെറി. അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യ നീക്കങ്ങൾ നടത്തുന്നെന്ന നേപ്പാൾ പ്രധാനമന്ത്രിയുടെ ആരോപണത്തിന് പിന്നാലെ കെ.പി ശർമ ഒലി രാജിവയ്ക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ഉയരുകയാണ്. ഇതെതുടർന്ന് ശർമ ഒലി അനുനയ നീക്കൾ നടത്തുകയാണ്. എന്നാൽ ഒലിക്കെതിരായ വാദങ്ങളും ഉയരുന്നുണ്ട്.

"സർക്കാരിനെ അട്ടിമറിക്കാൻ ഇന്ത്യ നീക്കം നടത്തുന്നു എന്ന ആരോപണം നിലവാരം പുലർത്തുന്നതല്ല. ഒന്നുകിൽ നിങ്ങൾ രാജിവയ്ക്കണം അല്ലെങ്കിൽ തെളിവ് നൽകണം"-നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായ ലീലാമണി പൊക്രെൽ പറഞ്ഞു. "പാർട്ടി നേതാവിനേക്കാൾ ഒരു സംഘത്തലവനെ പോലെ പ്രവർത്തിക്കുന്നു. ഉടൻതന്നെ സ്ഥാനം രാജിവയ്ക്കണമെന്ന്" മന്ത്രി യാദവ് ആവശ്യപ്പെട്ടു.

ബുധനാഴ്ച ഒലി തന്റെ സഹപ്രവർത്തകരെയും കാബിനറ്റ് അംഗങ്ങളുമായും ചർച്ച നടത്തിയിരുന്നു. ഒലി സൗമ്യനായായിരുന്നു പെരുമാറിയത്. എന്നാൽ അദ്ദേഹം ആശങ്കാകുലനായിരുന്നു. ദേശീയ താൽപര്യത്തെ കുറിച്ച് അദ്ദേഹം നേതാക്കളോട് വ്യക്തമാക്കിയിരുന്നെന്നും ഒരു നേതാവ് പറഞ്ഞു.

യോഗത്തിൽ പ്രധാനമന്ത്രി പദം പുഷ്പ കമൽ ദഹൽ പ്രചന്ദയ്ക്ക് കെെമാറാനും ചിലർ വാദം ഉന്നയിച്ചിരുന്നു. ചില മന്ത്രിമാർ സ്ഥാനം ഒഴിയുമെന്നും ഭീഷണിയുയർത്തി. നിങ്ങൾ ശക്തമാവുകയാണെങ്കിൽ ജനാധിപത്യം ദുർബലമാകും. പക്ഷെ നിങ്ങൾ ദുർബലമാവുകയാണെങ്കിൽ ദേശീയ തലത്തിൽ വീഴ്ച വരുത്തും. അതേസമയം,​ നേപ്പാളിന്റെ പുതിയ ഭൂപടത്തിൽ കാലാപാനി ലിംപിയാദുര എന്നീ ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഒലിയുടെ തീരുമാനത്തെ നേതാവ് പിന്തുണച്ചിരുന്നു.