
കൊച്ചി : എറണാകുളം കാക്കനാട്ടെ വനിതാ ജയിലിൽ നിന്ന് തടവുചാടിയ മൂന്ന് തടവുകാരെ മിനിട്ടുകൾക്കുളളിൽ ജയിൽ ജീവനക്കാർ പിടികൂടി. ജയിലിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് തടവുചാടിയത്. കോട്ടയം എറണാകുളം സ്വദേശികളാണ് ഇവർ.
രാവിലെ ഏഴുമണിയോടെ ഭക്ഷണാവശിഷ്ടങ്ങൾ കളയാനായി പുറത്തെത്തിച്ചപ്പോൾ ജീവനക്കാരെ തളളിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു. അഞ്ചുമിനിട്ടിനുളളിൽ മൂവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സംഭവത്തെത്തുടന്ന് ജയിലിലെ സുരക്ഷ കൂട്ടിയിട്ടുണ്ട്.