ഒമർ ലുലു സംവിധാനം ചെയ്യുന്ന ആദ്യ ആക് ഷൻ ചിത്രമായ പവർ സ്റ്റാറിൽ ബാബു ആന്റണി നായകനാകുന്നു.ഒരു വലിയ ഇടവേളക്കുശേഷം ബാബു ആന്റണി ആക് ഷൻ നായകനായി എത്തുന്ന ചിത്രത്തിൽ ബാബുരാജ്,റിയാസ് ഖാൻ,അബു സലിം,ബിനീഷ് ബാസ്റ്റിൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നുണ്ട്.വെർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ചിത്രം നിർമിക്കുന്നത്.
തിരക്കഥ : ഡെന്നീസ് ജോസഫ് .മംഗലാപുരം, കാസർകോട്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവർ സ്റ്റാർ ഒരേ സമയം മലയാളത്തിലും കന്നടയിലും നിർമ്മിക്കും.പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.