pj

ഇടുക്കി : കേരളകോൺഗ്രസ് ജോസ് കെ. മാണി വിഭാഗം യു ഡി എഫിൽ നിന്ന് സ്വയം പുറത്തുപോയതാണ്. എന്‍ ഡി എയിലേക്കാണോ എല്‍ ഡി എഫിലേക്കാണോ ജോസ് പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ലെന്നും പി ജെ ജോസഫ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

''യു ഡി എഫിന്റെ തീരുമാനം അംഗീകരിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രാജിവയ്പ്പിക്കണം. ധാരണ ഉണ്ടായിരുന്നുവെന്ന് പറയണം. യു ഡി എഫ് തീരുമാനം അംഗീകരിക്കാത്ത ഒരു പാർട്ടിക്കും തുടരാൻ സാധിക്കില്ല. അതിനുള്ള അർഹതയുമില്ല. പുറത്താക്കി എന്നുപറയുന്നത് ശരിയല്ല. വേറെ ചില ധാരണകൾക്കുവേണ്ടിയാണ് അങ്ങനെ പറയുന്നത്. നല്ലകുട്ടിയായി തിരിച്ചുവരികയാണെങ്കിൽ യു ഡി എഫിൽ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാം''- അദ്ദേഹം പറഞ്ഞു.

ശക്തമായ അടിത്തറയുള‌ള പാർട്ടിയാണ് ജോസ് കെ. മാണി വിഭാഗം എന്ന കോടിയേരിയുടെ ലേഖനത്തിലെ പരാമർശത്തെ അടിത്തറ പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നും കുറേ പേര്‍ രാജിവയ്ക്കുമെന്ന് ജോസഫ് പരിഹസിക്കുകയും ചെയ്തു.