ന്യൂഡ
ന്യൂഡൽഹി: ലോക്ക്ഡൗണിൽ നിന്ന് അൺലോക്കിലൂടെ ഘട്ടംഘട്ടമായി ഇന്ത്യൻ വിപണി മോചിക്കപ്പെട്ട് തുടങ്ങിയെങ്കിലും വിപണിയിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് സമ്മിശ്രം. ശുഭസൂചനകൾ പല മേഖലകളിലും കണ്ടുതുടങ്ങിയെങ്കിലും കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്താൻ ഇനിയും വൈകുമെന്നാണ് വിലയിരുത്തൽ.
അൺലോക്കിന്റെ നേട്ടം
(വിവിധ മേഖലകൾ അൺലോക്ക്ഡൗണിൽ ജൂണിൽ കാഴ്‌ചവച്ച പ്രകടനം)
1. എഫ്.എം.സി.ജി
മൊത്തം മൂല്യം : ₹4 ലക്ഷം കോടി
ജൂണിലെ കച്ചവടം : 2019 ജൂണിന്റെ 4-5%
മേയിലെ കച്ചവടം : 2019 മേയേക്കാൾ 2-3% വളർച്ച
ഫെബ്രുവരിയിൽ : വളർച്ച 7%
2020ലെ വളർച്ചാ പ്രതീക്ഷ : 5%
2. റീട്ടെയിൽ വിപണി
മൊത്തം മൂല്യം : ₹60.4 ലക്ഷം കോടി
ജൂണിലെ കച്ചവടം : 2019 ജൂണിന്റെ 40%
മേയിലെ കച്ചവടം : 2019 മേയുടെ 30%
ഫെബ്രുവരിയിൽ : കഴിഞ്ഞമാസത്തേതിന്റെ ഇരട്ടി
2020ലെ പ്രതീക്ഷ : 2019ന്റെ 60% മാത്രം
3. സ്‌മാർട്ട്ഫോൺ
മൊത്തം മൂല്യം : ₹2 ലക്ഷം കോടി
വിപണിയിൽ ശരാശരി ഡിമാൻഡ്
ജൂണിലെ വില്പന : ശരാശരി പ്രതിമാസ വില്പനയുടെ 50%
മേയ് : ജൂണിനേക്കാൾ വില്പന കിട്ടി
ഫെബ്രുവരി : ജൂണിന്റെ ഇരട്ടി
2020-21ന്റെ പ്രതീക്ഷ : 2019-20നേക്കാൾ രണ്ടുകോടി ഫോണുകളുടെ കുറവ്
4. ടാക്‌സി റൈഡ്
മൊത്തം മൂല്യം : ₹1.5 ലക്ഷം കോടി
ജൂണിൽ : 2019 ജൂണിനേക്കാൾ 25% നഷ്‌ടം
മേയ് : ജൂണിനേക്കാൾ കഷ്‌ടം
ഫെബ്രുവരി : സാധാരണപോലെ
2020-21ന്റെ പ്രതീക്ഷ : 2019-20ന്റെ 50%
5. ഡിജിറ്റൽ പേമെന്റ്
മൊത്തം മൂല്യം : ₹5 ലക്ഷം കോടി
ജൂൺ : കൊവിന് മുമ്പത്തേതിന്റെ 80-90%
മേയിൽ : ഡിമാൻഡ് കുത്തനെ കൂടി
ഫെബ്രുവരി : ജൂണിനേക്കാൾ ഭേദം
2020ന്റെ പ്രതീക്ഷ : കൊവിഡിന് മുമ്പത്തെ വാർഷിക വളർച്ചയായ 25% നേടാനാവില്ല
6. റിയൽ എസ്‌റ്രേറ്ര്
മൊത്തം മൂല്യം : ₹12.5 ലക്ഷം കോടി
ജൂൺ : കൊവിഡിന് മുമ്പത്തേതിന്റെ 50% ഡിമാൻഡ്
മേയ് : ജൂണിനേക്കാൾ മോശം
ഫെബ്രുവരി : മാന്ദ്യം തന്നെ
2020-21ന്റെ പ്രതീക്ഷ : 35% വരെ ഇടിവ്
7. ഹോസ്‌പിറ്രാലിറ്രി
മൂല്യം : ₹1.58 ലക്ഷം കോടി
ജൂണിലെ ഡിമാൻഡ് : 13-15% മാത്രം
മേയ് : ജൂണിന് സമാനം
ഫെബ്രുവരി : 70% ഡിമാൻഡ്
2020ന്റെ പ്രതീക്ഷ : അനിശ്ചിതത്വം
8. ഊർജം
മൂല്യം : 370GW
ജൂൺ ഡിമാൻഡ് : 165GW
മേയ് : 166GW
ഫെബ്രുവരി : 170GW
2020ന്റെ പ്രതീക്ഷ : വലിയ പ്രതീക്ഷയില്ല
9. പെട്രോളിയം
മൂല്യം : ₹7.55 ലക്ഷം കോടി
ജൂണിലെ ഡിമാൻഡ് : 2019 ജൂണിനേക്കാൾ 14% കുറവ്
ജൂണിലെ ഡിമാൻഡ് : മേയേക്കാൾ 16% അധികം
2020ന്റെ പ്രതീക്ഷ : ഡിമാൻഡ് തിരിച്ചെത്തും; പക്ഷേ, നേരിയ വളർച്ച മാത്രം