രാജ്യത്തെ ശിശു മരണനിരക്കിന്റെ കാണക്കുകൾ പ്രകാരം ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം മദ്ധ്യപ്രദേശാണ്. ഇവിടെ 20 ശതമാനമാണ് ശിശുമരണ നിരക്കായി രേഖപ്പെടുത്തിയിട്ടുളളത്.ആകെയുളള
മരണത്തിന്റെ അഞ്ചിൽ ഒരു മരണം എന്ന കണക്കാണിത്. 2018 ൽ നടത്തിയ സാമ്പിൾ രജിസ്ട്രേഷന്റെ റിപ്പോർട്ട് അടുത്തിടെ റിലീസ് ചെയ്തിരുന്നു. ഇത് പ്രകാരമാണ് രാജ്യത്തെ ശിശുമരണ നിരക്കിന്റെ യഥാർത്ഥ കണക്കുകൾ പുറത്ത് വന്നത്.
0-4 വയസ്സിനിടയിലുള്ള കുട്ടികളുടെ മരണത്തിന്റെ ഉയർന്ന അനുപാതം മദ്ധ്യപ്രദേശിൽ മാത്രമല്ല,
തൊട്ട് പിന്നാലെ ഉത്തർപ്രദേശ് , രാജസ്ഥാൻ,ബീഹാർ എന്നീ സംസ്ഥാനങ്ങളുമുണ്ട്. അഞ്ച് വയസിന് താഴെയുളള കുട്ടികളുടെ മരണനിരക്ക് ഇവിടങ്ങളിൽ വർദ്ധിച്ച് വരുന്നതും കാണാനാകും.ജനിച്ചു വീഴുന്ന ഓരോ ആയിരം നവജാത ശിശുക്കളും അഞ്ച് വയസ്സിനു മുമ്പ് മരിക്കാനുള്ള സാദ്ധ്യതയാണ് ഈ സംസ്ഥാനങ്ങളിലുളളത്. മദ്ധ്യപ്രദേശിലാണ് ഉയർന്ന മരണ സംഖ്യാ നിരക്ക് ഉളളത് 56.
അതേസമയം കേരളത്തിലെ ശിശുമരണ നിരക്ക് പത്താണ്(രണ്ട് ശതമാനം മാത്രം). 0-4 വയസ് പ്രായമുള്ളവരുടെ മരണനിരക്ക് തമിഴ്‌നാട്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കുറവാണ്.ഈ സംസ്ഥാനങ്ങളിൽ അഞ്ചിൽ താഴെയുള്ള മരണനിരക്ക് താരതമ്യേന കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ മൊത്തത്തിൽ മിക്ക സംസ്ഥാനങ്ങളിലും 0-4 വയസ്സിനിടയിലുള്ള മരണങ്ങൾ നഗര പ്രദേശങ്ങളിലെ മരണത്തിന്റെ 6% മാത്രമാണ് രേഖപ്പെടുത്തിയിട്ടുളളത്. രാജ്യത്തെ മുഴുവൻ ശിശു മരണനിരക്ക് 11.5 ആണ്.