pic

8.11 ദശലക്ഷത്തിലധികം വരിക്കാരുള്ള ബിഎസ്എൻഎൽ തന്നെയാണ് ഇന്ത്യയിലെ വയർഡ് ബ്രോഡ്‌ബാൻഡ് വിപണിയിൽ മുൻനിരയിലുള്ള കമ്പനി.നിരവധി പ്ലാനുകളാണ് ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാറുള്ളത്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ഇത്ത്രം പ്ലാനുകളുടെ പട്ടികയിൽ നിന്ന് ചിലതിനെ എടുത്ത് മാറ്റാറുള്ളതും സാധാരണയാണ്. 499 രൂപ വിലയുള്ള ഭാരത് ഫൈബർ പ്ലാനാണ് കമ്പനി ഇത്തരത്തിൽ എടുത്ത് മാറ്റിയ ഒരു പ്ലാൻ. ഇതൊരു എൻട്രി ലെവൽ പ്ലാനായിരുന്നു.

ബി‌എസ്‌എൻ‌എല്ലിന്റെ ഇന്ത്യ ഭാരത് ഫൈബർ പ്ലാനുകളിൽ ചിലത്. ബി‌എസ്‌എൻ‌എൽ ചില സർക്കിളുകൾക്ക് മാത്രമായി ഭാരത് ഫൈബർ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം ബിഎസ്എൻഎല്ലിന് 849 രൂപയിൽ തുടങ്ങുന്ന ഏഴ് ഭാരത് ഫൈബർ പ്ലാനുകളാണുള്ളത്. രണ്ട് അടിസ്ഥാന ഭാരത് ഫൈബർ പ്ലാനുകൾ 849 രൂപയുടെയും 1,277 രൂപയുടെയും പ്ലാനുകളാണ്. വേഗതയിലും ഡാറ്റയിലും ഈ പ്ലാനുകളിൽ വ്യത്യാസമുണ്ട്.

849 രൂപ പ്ലാൻ 50 എംബിപിഎസ് വേഗത നൽകുമ്പോൾ 1,277 രൂപ പ്ലാൻ 100 എം‌ബി‌പി‌എസ് വേഗത നൽകുന്നു. 600 ജിബി ഡാറ്റയാണ് 849 രൂപ പ്ലാനിലൂടെ ലഭ്യമാവുക. 1,277 രൂപയുടെ പ്ലാനിൽ 750 ജിബി വരെ ഡാറ്റ ലഭ്യമാകും. 1,277 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഭാരത് ഫൈബർ പ്ലാനുകളും 100 എംബിപിഎസ് വേഗതയാണ് നൽകുന്നത്.2,499 രൂപയുടെ പ്ലാൻ പ്രതിദിനം 40 ജിബി ഡാറ്റയും 4,499 രൂപ 55 ജിബി പ്രതിദിന ഡാറ്റയും 5,999 രൂപ ഭാരത് ഫൈബർ പ്ലാൻ പ്രതിദിനം 80 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 9,999 രൂപയുടെയും 16,999 രൂപയുടെയും ഭാരത് ഫൈബർ പ്ലാനുകളിൽ യഥാക്രമം പ്രതിദിനം 120 ജിബി, 170 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനുകളെല്ലാം ആമസോൺ പ്രൈം അംഗത്വവും അധിക ചെലവില്ലാതെ ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ സേവനം വഴി പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യവും നൽകുന്നു.