covid-death

കൊൽക്കത്ത: കൊവിഡ് ബാധിച്ച് ഇന്ത്യൻ കരസേന ബ്രിഗേഡിയർ മരിച്ചു. വികാസ് സാമ്യാൽ എന്ന ബ്രിഗേഡിയറാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ് സാമ്യാൽ. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊൽക്കത്തയിലെ ഇസ്റ്റേൻ കമാൻഡിൽ ജോലി ചെയ്യുകയായിരുന്നു വികാസ് സാമ്യാൽ.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നതായി ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതുവരെ 6,04,641 പേർക്കാണ് രാജ്യത്ത് കൊവി‍‍ഡ് സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തിൽ നിന്ന് രോഗികളുടെ എണ്ണം ആറ് ലക്ഷത്തിൽ എത്താൻ എടുത്തത് നാല് ദിവസം മാത്രമാണ്. ഇന്നലെ മാത്രം 19,148 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 434 പേർ കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവിൽ 17,834 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്.