a

കൽപ്പറ്റ:‌ ഇഞ്ചു നാമു ആരുണ കഥെയാ പറവ പോഞ്ചെ?.അറിയുമോ?(മൂളിക്കൊണ്ട്) അറിയുമോ?കുട്ടിക്കൊമ്പന കഥെയാ?.പിന്നെ ഏവെ?മുന്തിരിക്കു തുളളുത്ത കുറുക്കന കഥെയാഞ്ചോ?പിന്നെല്ലടെക്കെലോ,ആമയും മുയലും പന്തായം വെച്ച കഥെയാ?എഞ്ചലെ,ടീച്ചറു ഇവളെ കഥെ ഒഞ്ചു അല്ല പറെവ പോഞ്ചെ‌?.ടീച്ചറു പറവെ പോഞ്ച കഥെലിത്ത, ആളുണെ പച്ചി നിങ്കക്ക് പറഞ്ചു തരാം....

(ടീച്ചർ ഇന്ന് ആരുടെ കഥയാണ് പറയാൻ പോകുന്നതെന്ന് അറിയാമോ? ആരുടെയാ?.കുട്ടിക്കൊമ്പന്റെ കഥയോ‌?പിന്നെയോ ആ മുന്തിരിക്ക് ചാടിയ കുറുക്കന്റെ കഥയോ?.പിന്നെയോ?ആമയും മുയലും പന്തയം വെച്ച കഥയോ?എന്നാലെ ടീച്ചറ് ഇവരുടെ ഒന്നും കഥയല്ലപറയാൻ പോകുന്നത്.ടീച്ചർ പറയാൻ പോകുന്ന കഥയിലെ ആളുടെ കുറച്ച് കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം)

a (പടിഞ്ഞാറത്തറ ഗവ. എൽ.പി സ്കൂളിലെ മഞ്ചു ടീച്ചർ ഭാവാഭിനയത്തിന്റെ ചെപ്പ് തുറക്കുകയാണ്.മഞ്ചു ടീച്ചർ പണിയ ഭാഷയിൽ ഇത് പറഞ്ഞ് അഭിനയിക്കുന്നത് ആർക്ക് വേണ്ടിയാണെന്നോ? പണിയ വിഭാഗത്തിൽപ്പെട്ട ഒന്നാം ക്ളാസ് വിദ്യാർത്ഥികൾക്ക് വേണ്ടി.പെരുന്തട്ട ജി.എൽ.പി സ്കൂളിൽ മഞ്ചു തകർത്ത് അഭിനയിച്ചപ്പോൾ അതൊരു സംഭവമായി മാറി.

തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥ പറഞ്ഞ് കേരള മനസിനെ കീഴടക്കിയ സായി ശ്വേത ടീച്ചറെ വെല്ലാൻ കാടിന്റെ മക്കൾക്കായി കാടിന്റെ ഭാഷയിൽ ഇനി ഒാൺലൈൻ പഠനം. അതുവഴി പാഠങ്ങൾ കേരളത്തിലെ മുഴുവൻ ഗോത്രവിഭാഗത്തിലെ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. വിക്ടേഴ്സ് ചാനലിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന ഒന്നാം ക്ളാസ് പാഠ്യഭാഗം ഗോത്ര വർഗ്ഗക്കാർക്കും ഭിന്നശേഷിക്കാർക്കുംഉൾക്കൊളളാൻ കഴിയുന്നില്ല.ഗോത്ര വിഭാഗങ്ങളുടെ രണ്ടാം ഭാഷയാണ് മലയാളം.പണിയരുടെ മാതൃഭാഷ പണിയ ഭാഷയാണ്.ടീച്ചർമാർ ചോദിക്കുന്ന ചോദ്യങ്ങൾ കുട്ടികൾക്ക് മറുപടി നൽകാൻ കഴിയുന്നില്ല.പണിയ,അടിയ,കാട്ടുനായ്ക്ക,ഉൗരാളി, കുറിച്യ,കുറുമ ഭാഷകളിലാണ് പാഠ്യ ഭാഗം ചിത്രീകരിച്ചത്.വയനാട്ടിൽ ആദിവാസികളിൽ 95 ശതമാനവും ആറ് ഭാഷകളിലളളവരാണ്.ഒന്നാം ക്ളാസിലെ കുട്ടികൾക്ക് നൽകുന്ന പാഠം മൊഴിമാറ്റം നടത്തിയാണ് ഇൗ ആറ് ഭാഷകളിലേക്ക് നൽകുന്നത്.ആറ് ഭാഷകളുടെയും ചിത്രീകരണം പൂർത്തിയായി.ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി സി.രവീന്ദ്രനാഥ് തിരുവനന്തപുരത്ത് നിർവഹിച്ചു. വയനാട്ടിൽ ഇത് ലോഞ്ച് ചെയ്യുക ഏഴാം തീയതിയാണ്.വൈത്തിരി ബി.ആർ.സിക്ക് കീഴിൽ പണിയ കുട്ടികൾ ഏറെ താമസിക്കുന്ന കോളനിയിൽ വച്ച് ഇതിന്റെ ഉദ്ഘാടനം നടത്തും.

d

ഗോത്ര ബന്ധു അദ്ധ്യാപകരാണ് ക്ളാസ് എടുക്കുന്നത്.വയനാട് ജില്ലയിലും പാലക്കാട് ജില്ലയിലും മാത്രമാണ് ഗോത്ര ബന്ധു അദ്ധ്യാപകരുളളത്.വയനാട്ടിൽ 241 ഗോത്ര ബന്ധു അദ്ധ്യാപകരുണ്ട്.വ്യത്യസ്ഥ വിഭാഗത്തിൽപ്പെട്ടവർ.ഇവരാണ് കുട്ടികൾക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുകയും ക്ളാസ് കൈകാര്യം ചെയ്യുകയും ചെയ്യും.ഷൂട്ടിംങ്ങും എഡിറ്റിംങ്ങും വീഡിയോ ചിത്രീകരണം എല്ലാം നടത്തുന്നത് എസ്. എസ്.കെ. യിലെ വിദഗ്ധരാണ്.പാഠ്യ പദ്ധതി അനുശാസിക്കുന്ന എല്ലാം ഉൾപ്പെടുത്തിയാണിത്.പ്രതീക്ഷിക്കുന്നതിനെക്കാൾ നിലവാരത്തിലായിരുന്നു ടീച്ചർമാരുടെ പ്രസന്റേഷൻ.പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു അഭിനയവും അവതരണവും.സംസ്ഥാനത്ത് ഇപ്പോൾ പ്രക്ഷേപണം ചെയ്യുന്ന ക്ളാസുകളെക്കാൾ മികച്ച രീതി.ആദിവാസി ഭാഷയിൽ സംസാരിക്കുന്ന സംവദിക്കുന്ന അദ്ധ്യാപകരെ കുട്ടികൾ ഏറെ ഇഷ്ടപ്പെടും.അതാണ് അവരുടെ സ്വപ്നം.ഭാഷാപരമായ തടസങ്ങളാണ് ആദിവാസി കുട്ടികൾ നേരിടുന്നത്.അത് കൊണ്ട് മാത്രമാണ് കൊഴിഞ്ഞ് പോക്ക് അനുഭവപ്പെടുന്നത്.ഒന്നാം ക്ളാസിൽ ലഭിക്കേണ്ട കഴിവ് ലഭിക്കാതെ പോകുന്നു.ഭാഷാപരമായ വി‌ടവ് ഇതോടെ നികത്താൻ കഴിയും.അംഗൺവാടികളിലും പ്രീപ്രൈമറിയിലും ആരംഭിക്കേണ്ടതാണിത്.ആറ് ഭാഷകൾ സംസാരിക്കുന്ന ജില്ലയിലെ കുട്ടികളുടെ കണക്കെടുപ്പും പുരോഗമിക്കുന്നുണ്ട്.

c

വിക്ടേഴ്സ് ചാനൽ,വാട്സാപ്പ് ഗ്രൂപ്പ്, യൂട്യൂബ് ചാനൽ,ടെലഗ്രാം എന്നിവയിലൂടെയും ഇത് കാണിക്കും. പെൻഡ്രൈവിൽ അതാത് സെന്ററുകളിൽ പാഠഭാഗങ്ങൾ എത്തിക്കും.പ്രത്യേക ടൈം ടേബിൾ ഉണ്ടാക്കിയായിരിക്കും ക്ളാസ് അവതരിപ്പിക്കുക.ഒാരോ കേന്ദ്രത്തിലും സംഘാടക സമിതി ഉണ്ടാക്കും.ഒൻപത് ദിവസമെടുത്താണ്.ആറ് വിഭാഗത്തിലെ ചിത്രീകരണം പൂർത്തിയാക്കിയത്. ആറ് വീഡിയോകളും സംസ്ഥാന സർക്കാരിന് കൈമാറി. പ്രോഗ്രാം ഒാഫീസർമാരായ പി.ജെ.ബിനേഷ് ,പ്രമോദ് ഒതയോത്ത് എന്നിവരുടെ നേതൃത്വത്തിലാണിത് .ജില്ലാ പ്രൊജക്ട് കോ ഒാർഡിനേറ്റർ എം.അബ്ദുൾ അസീസ് നിർദ്ദേശം നൽകി.മഞ്ചുവിന് പുറമെ അപ്പാട് ജി.എൽ.പി സ്കൂളിലെ ശ്രീജ എം.എസ്, മുത്തങ്ങ ജി.എൽ.പി. എസിലെ ശ്രീജ സി.ബി, ചെമ്പിലോട് ജി. എൽ.പി. എസിലെ സിനി പി.സി,ആൻഡൂർ ജി.എൽ.പി എസിലെ കൃഷ്ണജ,പനവല്ലി ജി.എൽ.പി എസിലെ അൻജു എം എന്നിവരും വിവിധ ഭാഷകളിൽ ക്ളാസുകളെടുത്തിട്ടുണ്ട്.