covid-death

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി കന്യാസ്‌ത്രീ കൊവിഡ‌് ബാധിച്ച് മരിച്ചു. കൊല്ലം കുമ്പള സ്വദേശിനിയായ സിസ്റ്റർ അജയ മേരിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 68 വയസായിരുന്നു. ഡൽഹിയിലെ എഫ്.ഐ.എച്ച്. സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യാൾ സുപ്പീരിയറാണ് സിസ്റ്റർ അജയ മേരി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അജയ മേരി. ബംഗളൂരു, റായ്‌പൂർ, ബിലാസ്‌പൂർ (ഛത്തീസ്ഗഢ്) എന്നിവിടങ്ങളിൽ കഴിഞ്ഞ മുപ്പതുവർഷത്തോളം സിസ്റ്റർ അജയ മേരി സേവനം അനുഷ്ഠിച്ചിരുന്നു. ഇതിനു ശേഷമാണ് ഇവർ ഡൽഹിയിലെത്തിയത്.