കോഴിക്കോട് : പട്ടാപ്പകൽ അറുപത്തഞ്ചുകാരിയെ ബോധംകെടുത്തി മോഷണം. കോഴിക്കോട് മുക്കത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മുത്തേരി സ്വദേശിയായ യശോദയുടെ ആഭരണങ്ങളും ഫോണും ഉൾപ്പെടെയുള്ളവയാണ് നഷ്ടമായത്.
ഓമശേരിലെ ഹോട്ടലിൽ ജീവനക്കാരിയാണ് യശോദ. ജോലിക്ക് പോകാനായി മുത്തേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി. പിന്നീട് നടന്നതൊന്നും ഓർമ്മയില്ലെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്.
യശോദ ഇപ്പോൾ കെ എം സി ടി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് സൂചന ലഭിച്ചോ എന്ന് വ്യക്തമല്ല.