സാൻഫ്രാൻസിസ്കോ: കൊവിഡ് രോഗം വ്യാപനമാകുന്ന സാഹചര്യത്തിൽ മാസ്കിന്റെ കാര്യത്തിൽ മുൻനിലപാട് തിരുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ മാസ്കിനെ അനുകൂലിക്കുന്ന ആളാണെന്നാണ് ട്രംപ് പറയുന്നത്. സുരക്ഷിതമായ അകലം പാലിക്കാനാകാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതിൽ താൻ മടിക്കാറില്ലെന്ന് ഒരു ടി.വി അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. മാസ്ക് ധരിച്ചപ്പോള്‍ കൌബോയ് കഥാപാത്രമായ ലോൺ റേഞ്ചറിനെപ്പോലെയാണ് സ്വയം തോന്നിയത്. ചുറ്റും ആരുമില്ലാത്ത അവസരങ്ങളിൽ മാസ്ക് ധരിക്കണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ട്രംപ് അഭിമുഖത്തിൽ പറയുന്നുണ്ട്.