മോഹൻലാൽ ജീത്തുജോസഫ് ചിത്രം ദൃശ്യം 2 ആഗസ്റ്റിൽ തുടങ്ങുമെന്ന് വാർത്തകൾ. തൊടുപുഴയായിരിക്കും ലൊക്കേഷൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ദൃശ്യം 2 സൂപ്പർ ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം അറുപതു ദിവസം കൊണ്ട് പൂർത്തിയാക്കി ക്രിസ് മസിന് തിയേറ്ററുകളിലെത്തിക്കാനാണ് നീക്കം.