flag

ബീജിംഗ്: ചൈനീസ് കമ്പനികൾക്ക് നേരെയുളള വിവേചനപരമായ നടപടികൾ ഇന്ത്യ എത്രയും പെട്ടെന്ന് തിരുത്തണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈന. ഇന്ത്യൻ ഉത്പന്നങ്ങൾക്കോ സേവനങ്ങൾക്കോ എതിരേ ചൈന ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിവേചന നടപടികളോ കൈക്കൊണ്ടിട്ടില്ലെന്നും വാണിജ്യ മന്ത്രാലയ വക്താവ് ഗവോ ഫെംഗ് പറഞ്ഞു. ഇന്ത്യയുടെ നടപടി വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിയമങ്ങൾ വിരുദ്ധമാണെന്നും ഗവോ പറഞ്ഞു. അതേസമയം,​ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ,​ ഇന്ത്യൻ ന്യൂസ്‌പേപ്പറുകളും വെബ്സൈറ്റുകളും ചൈനയിൽ ലഭ്യമാകുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.