sukhoi

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇരുപത്തിയൊന്ന് മിഗ്-29 വിമാനങ്ങളും പന്ത്രണ്ട് സുഖോയ് എസ്‌യു-30 എംകെഐ വിമാനങ്ങളും ഉടൻ വാങ്ങാൻ തീരുമാനമായി. ഇതോടൊപ്പം നിലവിലുള‌ള മിഗ്-29 വിമാനങ്ങൾ നവീകരിക്കാനും തീരുമാനമായി. മിഗ് വിമാനങ്ങൾ വാങ്ങുവാനും നവീകരിക്കാനുമുള‌ള കരാർ റഷ്യയുമായി 7418 കോടി രൂപയുടേതാണ്. അതേസമയം റഷ്യൻ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടികൽ ലിമിറ്റഡ് (എച്ച്എഎൽ) എസ്‌യു-30 എംകെഐ വിമാനനിർമ്മാണത്തിന് ചിലവാകുക 10730 കോടിയുടേതാണ്. ആകെ മൊത്തം 18148 കോടി രൂപയുടെ അടിയന്തിര അനുമതിയാണ് നൽകിയിരിക്കുന്നത്. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത പ്രതിരോധ മീറ്റിംഗിലാണ് ഈ തീരുമാനമുണ്ടായത്.

ആകെ 38,900 കോടിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടു. അസ്ത്ര മിസൈലുകൾ, പിനാക റോക്കറ്റ് ലോഞ്ചർ എന്നിവയും വാങ്ങുന്നുണ്ട്.