sush

മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മുംബയ് പോലീസ് ചോദ്യം ചെയ്തേക്കും. ഇതിന്റെ ഭാ​ഗമായി ബൻസാലിക്ക് സമൻസ് അയച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ബൻസാലിയുടെ രണ്ട് ചിത്രങ്ങളിൽ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ വേഷങ്ങളിൽ നിന്ന് താരം ഒഴിവാക്കപ്പെട്ടു. സിനിമകളിൽ നിന്നുള്ള ഇത്തരം മാറ്റി നിറുത്തലുകളും മറ്റുമാണ് സുശാന്തിനെ വിഷാദത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഭാ​ഗമായാണ് ബൻസാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.