whatsapp-messenger

കൊച്ചി:ഫെയ്സ്ബുക്ക് മെസേജിംഗ് ആപ്പായ വാട്‌സാപ്പാണ് ഇന്ന് ലോകത്ത് ഏറ്റവും പ്രചാരമുള്ള മെസേജിംഗ് ആപ്പ്. കൃത്യമായ ഇടവേളകളിലെ അപ്ഡേറ്റുകളാണ് വാട്‌സാപ്പിനെ പ്രിയങ്കരമാകുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഡാര്‍ക്ക് മോഡ് പോലെ ജനപ്രിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച വാട്‌സാപ്പിൽ പുത്തന്‍ ഫീച്ചറുകള്‍ ചേര്‍ക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ടെക്സ്റ്റുകളോടൊപ്പമുള്ള ആനിമേറ്റഡ് സ്റ്റിക്കറുകള്‍ക്ക് ഇന്ന് വാട്‌സ്ആപ്പില്‍ ആവശ്യക്കാരേറെയാണ്.തമാശരൂപേണ വിവരങ്ങള്‍ കൈമാറാന്‍ സ്റ്റിക്കറുകളെയാണ് കൂട്ടുപിടിക്കുന്നത്. കൂടുതല്‍ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്കുകള്‍ ഉടന്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവും.

കോണ്‍ടാക്ട് ഡീറ്റെയില്‍സ് ചോദിച്ചു വാങ്ങി ടൈപ്പ് ചെയ്ത് സേവ് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. ഇനി എല്ലാം ക്യൂആര്‍ കോഡുകളാണ്. മറ്റൊരാളുടെ ഫോണിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം വാട്‌സ്ആപ്പില്‍ എത്തുകയാണ്.ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പുറത്തിറക്കിയ ഡാര്‍ക്ക് മോഡിന് വൻ സ്വീകരണമാണ് ലഭിച്ചത്. കൂടുതല്‍ മികച്ച ദൃശ്യാനുഭവവും, ബാറ്ററിലൈഫും ലഭിക്കുന്ന ഡാര്‍ക്ക് മോഡ് പെട്ടെന്ന് ക്ലിക്ക് ആയി.ഈ സംവിധാനം ഇത്രയും കാലം മൊബൈല്‍ ആപ്പിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു. ഇനി മുതല്‍ ലാപ്‌ടോപ്പിലും ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് വെബിലും ഡാര്‍ക്ക് മോഡ് ലഭ്യമാവും. അടുത്തിടെയാണ് വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം എട്ടാക്കി ഉയര്‍ത്തിയത്.ഇപ്പോള്‍ വീഡിയോ കോളിലുള്ള ഒരാളുടെ മുഖം കൂടുതല്‍ വ്യക്തമായി കാണണമെങ്കില്‍ ആ വ്യക്തിയുടെ ഐക്കണിന് മുകളില്‍ കുറച്ചു നേരം അമര്‍ത്തി പിടിച്ചാല്‍ മതി. എട്ടുപേരോളമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് പുതുതായി വീഡിയോ ഐക്കണും ചേര്‍ത്തിട്ടുണ്ട്. ഇത് ക്ലിക്ക് ചെയ്താല്‍ ഈ 8 ഉപഭോക്താക്കളുമായും നേരിട്ട് വീഡിയോ കോള്‍ ചെയ്യാം.