trade-deficit

ന്യൂഡൽഹി: ചൈനയ്ക്കെതിരായ വ്യാപാരക്കമ്മി (കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരം)​ 2019-20ൽ 4,​886 കോടി ഡോളറായി താഴ്‌ന്നുവെന്ന് കേന്ദ്രം. 2018-19ൽ 5,​356 കോടി ഡോളറും 2017-18ൽ 6,​300 കോടി ഡോളറുമായിരുന്നു വ്യാപാരക്കമ്മി. കഴിഞ്ഞവർഷം 1,​660 കോടി ഡോളറിന്റെ ഉത്‌പന്നങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്‌തത്. ഇറക്കുമതി ചെയ്‌തത് 6,526 കോടി ഡോളറിന്റേതും.