തൂത്തുക്കുടി: തൂത്തുക്കുടിയിൽ സെപ്ടിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളിൽ നാലുപേർ വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു. കഴിഞ്ഞ ദിവസം നെയ്‌വേലി പവർ പ്ളാന്റിലെ തീപിടിത്തത്തിൽ ആറു പേർ മരിച്ചിരുന്നു. തൂത്തുക്കുടിയിലെ സെക്കാരക്കുടി എന്ന സ്ഥലത്താണ് സംഭവം നടന്നത്. സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ പെട്ടന്ന് വിഷവാതകം പുറത്തേക്ക് വരികയായിരുന്നു. നാലുപേരും ഒന്നൊന്നായി കുഴഞ്ഞുവീഴുകയും സംഭവസ്ഥലത്തു തന്നെ മരണമടയുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.