മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയുടെ നാടായ വൈക്കം ചെമ്പിലെ തറവാട്ടു വീടുമായി സഹോദരൻ ഇബ്രാഹിം കുട്ടിയുടെ വ്ലോഗ്. 'ഇബ്രൂസ് ഡയറി ബൈ ഇബ്രാഹിംകുട്ടി' എന്ന വ്ലോഗിലൂടെയാണ് മമ്മൂട്ടി ജനിച്ചുവളർന്ന വീടിന്റെ വിശേഷങ്ങൾ അനിയൻ ഇബ്രാഹിംകുട്ടി പങ്കുവയ്ക്കുന്നത്.
വൈക്കം ചെമ്പിലുള്ള തറവാട്ടു വീടാണ് ഇബ്രാഹിംകുട്ടി ആരാധകർക്ക് മുമ്പിൽ എത്തിച്ചത്. മമ്മൂട്ടി ഉപയോഗിച്ചിരുന്ന മുറിയും വ്ലോഗിൽ പരിചയപ്പെടുത്തുന്നു. തങ്ങളുടെ ബാല്യ - കൗമാരങ്ങൾ ചെലവഴിച്ച നാടിനൊപ്പം നാട്ടുകാരെയും പണ്ടത്തെ കൂട്ടുകാരെയും ഒക്കെ പരിചയപ്പെടുത്തുന്നുമുണ്ട്. ചെമ്പിലെ വീടിനും പരിസരത്തുള്ള അയൽവാസികളെയും വീഡിയോയിൽ കാണാം.