covid-

മുംബയ് : മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് ഉണ്ടായത് റെക്കാഡ് വർദ്ധന. ഇന്ന് 6,330 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,86,626 ആയി.

രോഗബാധ മൂലം 125 പേർ ഇന്ന് മരിച്ചു. ഇതോടെ ആകെ മരണം 8178 ആയി. രോഗമുക്തരായി ആശുപത്രിവിട്ടത് 8018 പേരാണ്. ഇതോടെ 1,01,172 പേർ രോഗമുക്തരായി. മുംബയിൽ മാത്രം 1554 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. ഇതോടെ മുംബയിൽ രോഗികൾ എൺപതിനായിരം കടന്നു. 5903 പേർ രോഗമുക്തരായി.

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മാത്രം 4343 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 57 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 1,321 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 98,932ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4,270 പേര്‍ തമിഴ്‌നാട്ടില്‍ തന്നെയുള്ളവരാണ്. ആറ് പേർ വിദേശത്ത് നിന്നെത്തിയവരും 67 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.