ന്യൂഡൽഹി: താൻ ഏറ്റവും അധികം എതിർക്കുന്ന ആശയം കമ്മ്യൂണിസമാണെന്ന് പ്രശസ്ത എഴുത്തുകാരൻ അമിഷ് ത്രിപാഠി. 20ാം നൂറ്റാണ്ടിലെ ഏറ്റവും ഹിംസാത്മകമായ ആശയമാണ് കമ്യൂണിസം. അത് നടപ്പിലാക്കിയ രാജ്യങ്ങളിൽ വൻ ദുരന്തം സൃഷ്ടിച്ചു. കമ്യൂണിസം മൂലം 100 മില്ല്യൺ പേരാണ് കൊല്ലപ്പെട്ടത്. സമ്പദ് വ്യവസ്ഥകൾ തകർക്കപ്പെട്ടു. എന്നാൽ താൻ നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തത്തിന്റെ ആരാധകനല്ലെന്നും അമിഷ് ഒരിഭമുഖത്തിൽ പറഞ്ഞു.
കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റേയും മാരകമായ ആഘാതങ്ങളെ കുറിച്ച് നമ്മൾ പഠിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സോഷ്യലിസത്തിന്റെ പാത സ്വീകരിച്ചതു മൂലവും നമ്മുടെ വിദ്യാഭ്യാസത്തിന്റെ തെറ്റുകൾകൊണ്ടും സമ്പത്തുണ്ടാക്കുന്നതിന് പ്രാധാന്യം നൽകിയില്ല. ഇപ്പോഴും അത് തുടരുന്നു. അതിനെതിരെ പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ആശയങ്ങളിൽ നിന്നു എന്തെങ്കിലും പഠിക്കാനുണ്ട്. എല്ലാ മതങ്ങളിൽ നിന്നും എല്ലാ ജീവിത രീതികളിൽ നിന്നും എന്തെങ്കിലും നമുക്ക് പഠിക്കാൻ കഴിയണമെന്നും അമിഷ് ത്രിപാഠി വ്യക്തമാക്കി.