ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷം പിന്നിടുമ്പോൾചരിത്ര സ്മാരകങ്ങൾ തുറക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. താജ്മഹൽ, ചെങ്കോട്ട ഉൾപ്പെടെയുള്ള സ്മാരകങ്ങളാണു തിങ്കളാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറക്കുക. മാർച്ച് മാസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചരിത്ര സ്മാരകങ്ങൾ അടച്ചത്.
എന്നാൽ, പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം രാജ്യത്തെ 3400 സ്മാരകങ്ങൾ മാർച്ച് പതിനേഴിനു മുൻപുതന്നെ അടച്ചിരുന്നുഎന്നാണ് വിവരം. 820 സ്മാരകങ്ങൾ നിലവിൽ തുറന്നുനൽകിയിട്ടുണ്ട്. ശേഷിക്കുന്നവ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച തുറക്കും.
അതേസമയം, സ്മാരകങ്ങൾ തുറന്നുനൽകണോ എന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്കു തീരുമാനം കൈക്കൊള്ളമാമെന്നും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഈ നീക്കത്തിന് ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.