ചില പ്രത്യേകതരം ഭക്ഷണങ്ങൾക്ക് പക്ഷാഘാതം തടയാനാവുമെന്ന് കണ്ടെത്തലുണ്ട്. ധാരാളം പോഷകാംശങ്ങൾ അടങ്ങിയിട്ടുള്ള നട്‌സ് കഴിക്കുന്നത് പക്ഷാഘാതത്തെ പ്രതിരോധിക്കാൻ സഹായകമാണ്. ബ്രസീൽ നട്‌സ്, ബദാം, പിസ്‌ത എന്നിവയെല്ലാം പക്ഷാഘാത പ്രതിരോധത്തിൽ മുഖ്യപങ്കുവഹിക്കുന്നുണ്ട്. മറ്റൊന്ന് പച്ചനിറത്തിലുള്ള ഇലക്കറികളാണ്. ഇവ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തി പക്ഷാഘാതത്തെ തടയാം.
സിട്രസ് അടങ്ങിയ പഴങ്ങളാണ് പക്ഷാഘാതത്തെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു വിഭാഗം. പക്ഷാഘാതത്തെ പമ്പകടത്താൻ ശേഷിയുണ്ട് വെളുത്തുള്ളിക്ക് . ഇതിനായി ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുക. ദിവസവും ഗ്രീൻ ടീ കുടിക്കുന്നതും പക്ഷാഘാതത്തെ ചെറുക്കും. ക്യാരറ്റും സവാളയും പക്ഷാഘാത പ്രതിരോധത്തിനായി ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളാണ്.