suneesh

തിരുവല്ല: ഭാഗ്യം തേടി സൗദിയിലേക്ക് പോയ സുനീഷിനെ ഭാഗ്യദേവത കടാക്ഷിച്ചത് സ്വന്തം നാട്ടിൽ വച്ച്. സൗദിയിലായിരുന്നു ഇദ്ദേഹത്തിന് നാട്ടിലെത്തിയപ്പോൾ എടുത്ത കേരള അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ലഭിച്ചത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി തലവടി ആനപ്രമ്പാൽ നോർത്ത് ആലുംമൂട്ടിൽ എ.എസ്.സുനീഷിന് ലഭിച്ചത്. തിരുവല്ലയിലെ സൂര്യാ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം. സൗദിയിലായിരുന്ന സുനീഷ് ഇപ്പോൾ നാട്ടിലുണ്ട്. പതിവായി ലോട്ടറി ടിക്കറ്റുകൾ എടുക്കാറുള്ള സുനീഷിന് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ടിക്കറ്റ് എടത്വ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഏൽപ്പിച്ചു. ഭാര്യ മോനിഷ. മക്കൾ: ദേവദർശ്, അമേയ.