pic

ലഡാക്ക്:ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ ചെെന ഏറ്റുമുട്ടലിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയിലെത്തി.മുൻകൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. അതിർത്തിയിലെ സ്ഥിതിഗതികൾ നേരിട്ടെത്തി അവലോകനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി എം എം നരവാൻ തുടങ്ങി ഉന്നത സേന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദർശനം സൈനികർക്ക് ആത്മവിശ്വസം വർദ്ധിപ്പിക്കും. ജൂൺ 15നാണ് ലഡാക്കിൽ ചൈനീസ് സൈനികരുമായി ഇന്ത്യൻ സൈന്യം ഏറ്റുമുട്ടിയത്. 20 സൈനികർ വീരമൃത്യുവരിച്ചിരുന്നു.