ambaniz

മുംബയ്: ഫേസ്ബുക്ക്, സിൽവർ ലേക്ക് തുടങ്ങി നിക്ഷേപ കമ്പനികൾക്ക് പുറമേ ജിയോ പ്ളാറ്റ്ഫോമിൽ വൻ നിക്ഷേപവുമായി അമേരിക്കൻ ബഹുരാഷ്ട്ര ഭീമനായ ഇന്റൽ ക്യാപിറ്റലും. ഇന്റൽ കോർപറേഷന്റെ നിക്ഷേപ വിഭാഗമാണ് ഇന്റൽ ക്യാപിറ്റൽ. 1894.50 കോടിയുടെ നിക്ഷേപമാണ് ഇവർ ജിയോയിൽ നടത്തുക. നിലവിൽ ജിയോയുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടിയുമാണ്. ജിയോ പ്ളാറ്റ്ഫോമിന്റെ 0.39% ഓഹരി പങ്കാളിത്തമാണ് ഇതിലൂടെ ഇന്റലിന് ലഭിക്കുക.

മുൻപ് ഏപ്രിൽ മാസത്തിൽ ഫേസ്ബുക്ക് 43573.62 കോടിയുടെ നിക്ഷേപം ജിയോ പ്ളാറ്റ്ഫോമിൽ നടത്തിയിരുന്നു. 9.99% ആണ് ഓഹരി പങ്കാളിത്തം. തുടർന്ന് സിൽവ‌ർ ലേക്ക്, വിസ്റ്റ,ജനറൽ അറ്റ്ലാന്റിക് ഉൾപ്പടെ എട്ടോളം കമ്പനികൾ ജിയോയിൽ നിക്ഷേപം നടത്തി. ഇന്റലിന്റെ നിക്ഷേപത്തോടെ ജിയോയുടെ നിക്ഷേപത്തിലൂടെ ലഭിച്ച സമ്പാദ്യം 1,17,588.45 കോടിയായി.