loc

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ കുപ്‌വാരയിൽ ഇന്ത്യ-പാക് നിയന്ത്രണ രേഖയിൽ നിന്നും നൂറ് മീ‌റ്റർ മാത്രം അകലെ രണ്ട് തീവ്രവാദികളെ സൈന്യം വകവരുത്തി. മരിച്ചവരിൽ ഒരാൾ കുപ്‌വാരയിലെ ഹന്ദ്‌വാര മേഖലയിൽ നിന്നുള‌ള 23കാരനായ ഇദ്രിസ് അഹമ്മദ് ഭട്ട് ആണെന്ന് സൈന്യം വെളിപ്പെടുത്തി. ഇവർ ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരാണെന്ന് സംശയിക്കുന്നതായി പ്രദേശത്തെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

എ.കെ.47 തോക്കുകൾ, നൂറ് കണക്കിന് ബുള‌ളറ്റുകൾ, നാല് ഗ്രനേഡുകൾ, ചൈനീസ് നിർമ്മിത പിസ്‌തൾ എന്നിവ പിടിച്ചെടുത്തു. ഗ്രനേഡുകൾ പാകിസ്ഥാൻ ഓർഡ്‌നൻസ് ഫാക്ടറിയിൽ നിർമ്മിച്ചവയാണ്. കുപ്‌വാരയിലെ പാകിസ്ഥാനി പോസ്‌റ്റിന് സമീപം നീങ്ങുന്നത് ശ്രദ്ധയിൽ പെട്ട സൈന്യം ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ആർട്ടിക്കിൾ 370 നിരോധിച്ചതിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് അക്രമം നടത്താൻ എത്തിയതാണ് ഇവർ.

മുൻപും ഇവിടെ പാകിസ്ഥാന്റെ രഹസ്യഅന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെ ചൈന നിർമ്മിത ഡ്രോണുകളിൽ പാകിസ്ഥാൻ ആയുധവും ലഹരി വസ്‌തുക്കളും കടത്തിയിരുന്നു.