കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ കാർ വ്യാപാരം പൂർണ്ണമായും നഷ്ടത്തിലായിരുന്നു. മേയിൽ വാഹനങ്ങളുടെ ഉത്പാദനവും വിൽപ്പനയും നിർത്തിവച്ചിരുന്ന കാർ കമ്പനികൾ, ജൂൺ പകുതിയോടെ വിൽപ്പനയിൽ സജീവമായി. ലോക്ക് ഡൗണിനു ശേഷം രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെട്ട കാർ മാരുതി സുസുക്കി ആൾട്ടോയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പത്ത് കാറുകളുടെ പട്ടികയിൽ ആറെണ്ണം മാരുതിയുടേതാണ്.
മാരുതി സുസുക്കി ആൾട്ടോ
മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നാണ് ആൾട്ടോ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട കാറുകളിൽ ഒന്നാം സ്ഥാനത്താണ് ഈ കാർ. കഴിഞ്ഞ ജൂണിൽ 7,298 ആൾട്ടോ കാറുകളാണ് മാരുതി വിറ്റഴിച്ചത്. 2019ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 60% ഇടിവാണ് കമ്പനി കണക്കാക്കുന്നത്.
ഹ്യുണ്ടായി ക്രേറ്റ എസ്‌യുവി
വിപണി കീഴടക്കിയ കാറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഹ്യുണ്ടായിയുടെ ക്രേറ്റ എസ്‌യുവിയാണ്. മേയിൽ 3,212 യൂണിറ്റുകളാണ് ഹ്യുണ്ടായി വിൽപ്പന നടത്തിയത്. അടുത്തിടെ ക്രെയ്റയ്ക്കായി 40,000 പുതിയ ബുക്കിങ്ങുകളുള്ളതായി കമ്പനി വ്യക്തമാക്കിയിരുന്നു.
കിയ സെൽറ്റോസ് എസ്‌യുവി
7,114 സെൽറ്റോസ് എസ്‌യുവി കാറുകളാണ് കിയ മോട്ടേഴ്സ് വിൽപ്പന നടത്തിയത്. മേയിൽ 1,611 കാറുകളായിരുന്നു കമ്പനി വിൽപ്പന നടത്തിയിരുന്നത്. ഇന്ത്യയിൽ വെറും രണ്ട് മോഡലുകൾ മാത്രം അവതരിപ്പിച്ചിട്ടുള്ള കിയ മൊട്ടോഴ്സിന് ജൂണിൽ 7,275 യൂണിറ്റുകൾ വിൽപ്പന നടത്താൻ സാധിച്ചു. 2019 ആഗസ്റ്റിൽ വിപണിയിലെത്തിച്ച ആദ്യ ഉൽപ്പന്നമായ സെൽറ്റോസ് എസ്‌യുവിയിക്കാണ് വിപണിയുടെ എല്ലാ ക്രെഡിറ്റും കമ്പനി നൽകുന്നത്.
വാഗൺ ആർ
ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട നാലാമത്തെ കാറാണ് വാഗൺ ആർ. 2019 ജൂണിലെ വിപണിയെ അപേക്ഷിച്ച് 32% ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ലത്. കഴിഞ്ഞ വർഷം ഇതേ സമയം മാരുതി 10,228 വാഗൺ ആർ കാറുകളാണ് വിറ്റിരുന്നത്.
ഡിസയർ
ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട കാറുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മാരുതി സ്റ്റേബിളിൽ നിന്നുള്ള ഈ കോംപാക്ട് സെഡാൻ. 5,834 കാറുകളാണ് ജൂണിൽ വിൽക്കപ്പെട്ടത്. 2019 ജൂണിൽ 14,868 ഡിസയർ കാറുകളാണ് മാരുതി വിറ്രഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിറ്റാര ബ്രീസ്സ
4,542 കാറുകളുമായി വിപണി കീഴടക്കിയ മികച്ച കാറുകളുടെ പട്ടികയിൽ അറാം സ്ഥാനത്താണ് മാരുതിയുടെ വിറ്റാര ബ്രീസ്സ. എന്നാൽ 2019 ജൂണിൽ 14,868 ബ്രീസ്സ കാറുകളാണ് മാരുതി വിറ്റത്
ബലേനൊ
മാരുതിയിൽ നിന്നുള്ള ഈ പ്രീമിയം ഹാച്ച്ബാക്ക്, പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ജൂൺ മാസത്തിൽ കമ്പനി 4,300 യൂണിറ്റ് ബലേനോ കാറുകളാണ് വിറ്റഴിച്ചത്. 2019 ജൂണിലെ വിപണിയെ അപേക്ഷിച്ച് 70 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സെലെരിയോ
4,145 യൂണിറ്റ് വിൽപ്പനയുമായി സെലെരിയോ വിപണിൽ എട്ടാം സ്ഥാനത്താണ്. സെലേരിയോയുടെ ബിഎസ് 6 പതിപ്പ് അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. പുതിയ സെലേറിയോയ്ക്ക് അതിന്റെ ബിഎസ് 6 പതിപ്പിന്റെ സഹായത്തോടെ വിൽപ്പന കണക്കുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
വെന്യൂ
ജൂണിൽ 4,129 വെന്യൂ കാറുകളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്. ഇതോടെ മികച്ച പത്ത് എസ്‌യുവി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് വെന്യു. 2019 ജൂണിൽ 8763 കാറുകൾ വിൽപ്പന നടത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 53 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.
ടിയാഗോ
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പത്താമത്തെ കാറാണ് ടാറ്റ മോട്ടോഴ്‌സിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്ക് കാറായ ടിയാഗോ. ടിയാഗോയുടെ 4069 കാറുകൾ ജൂണിൽ വിറ്റിരുന്നു. 2019 ജൂണിനെ അപേക്ഷിച്ച് ടിയാഗോ വിൽപ്പന 27 ശതമാനം കുറഞ്ഞിരുന്നു. 5537 യൂണിറ്റ് ടാറ്റ ടിയാഗോ കാറുകളാണ് 2019 ജൂണിൽ വിറ്റഴിച്ചത്.