chennithala

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേയും ബോർഡിന്റെ കീഴിലുളള ക്ഷേത്രങ്ങളുടേയും സാമ്പത്തിക ദുഃസ്ഥിതി പരിഹരിക്കുവാൻ സംസ്‌ഥാന സർക്കാർ അടിയന്തിരമായി 200 കോടി രൂപ അനുവദിക്കുക എന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ വിളിച്ചുണർത്തൽ മദ്ധ്യാഹ്ന ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. ഐ.എൻ.ടി.യു.സി സംസ്‌ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ടി. ശരത് ചന്ദ്രപ്രസാദ്, വി.ആർ. പ്രതാപൻ തുടങ്ങിയവർ സമീപം.