തിരുവന്തപുരം മുരുക്കുമ്പുഴയിൽ നിന്ന് ചിറയികീഴ് പോകുന്ന വഴി കോട്ടർകരി എന്ന സ്ഥലത്തിനടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവയ്ക്കു കോൾ എത്തി. രണ്ടുപാമ്പുകൾ വലയിൽ ചുറ്റികിടക്കുന്നു. സ്‌ഥലത്തെത്തിയ വാവ പാമ്പിനെ കണ്ടു , ഇണചേരുന്നതിനിടയിൽ വലയിൽ കുരുങ്ങിയതാണ്. രണ്ട് ദിവസമായി വലയിൽ കുരുങ്ങി കിടക്കുന്നു,വാവയെ ഇന്നലെ വിളിച്ചിട്ട് കിട്ടിയില്ല ,അങ്ങനെ ആണ് ഇന്ന് എത്തിയത്.

snake-master

പാമ്പുകൾ കുരുങ്ങി കിടക്കുന്നതിന്റെ അടുത്തായി ആണ് കോഴിക്കൂട്. പാമ്പുകളുടെ ഉച്ചത്തിലുള്ള ശബ്‍ദം കേട്ട് കോഴിക്കൂട്ടിൽ കയറാതെ രണ്ടുദിവസമായി കോഴി മരത്തിന് മുകളിൽ പേടിച്ചു ഇരിക്കുകയാണ്. വീട്ടുകാർ വിളിച്ചിട്ടും താഴെ ഇറങ്ങുന്നില്ല , നന്നായി വലയിൽ കുരുങ്ങിയ രണ്ടുപാമ്പുകളെയും വാവ രക്ഷപെടുത്തി,തുടർന്ന് വട്ടിയൂർകാവിനടുത്തുള്ള ഒരു വീട്ടിൽ ചുറ്റിവച്ചിരിക്കുന്ന ഫ്ലോർമാറ്റിനകത്തു കയറിയ ഉഗ്രൻ ഒരു മൂർഖൻ പാമ്പിനെ വാവ പിടികൂടി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്