
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്ൻമെന്റ് സോണിൽ ഡ്യൂട്ടി ചെയ്‌തിരുന്ന പൊലീസുകാരനാണ് ഇയാൾ. തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം കൂടുന്നതിനിടെയാണ് ആശങ്കയായി പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.