ന്യൂഡൽഹി : ലഡാക്കിലെ ഇന്ത്യാ-ചൈനാ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. ലഡാക്കിലുളളവർ പറയുന്നു "ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തെന്ന്. എന്നാൽ പ്രധാനമന്ത്രി പറയുന്നു നമ്മുടെ ഭൂമി ആരും പിടിച്ചെടുത്തില്ലെന്ന് . തീർച്ചയായും ആരോ ഒരാൾ കളളം പറയുകയാണ് " - ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ട്വീറ്റിനൊപ്പം ലഡാക്ക് സംസാരിക്കുന്ന എന്ന പേരിലുളള ഒരു വീഡിയോയും നൽകിയിട്ടുണ്ട്. ലഡാക്ക് പറയുന്നു നമ്മുടെ ഭൂമി പിടിച്ചെടുത്തു. ഇരുപത് ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യുവരിച്ചു എന്ന്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഗൽവാൻ താഴ്‌വരയിൽ ചൈനയുമായുളള സംഘർഷത്തിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിനുശേഷം കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി തുടർച്ചയായ വിവമർശനങ്ങളാണ് ഉയർത്തുന്നത്.
Ladakhis say:
China took our land.
PM says:
Nobody took our land.
Obviously, someone is lying. pic.twitter.com/kWNQQhjlY7