abe

ടോക്കിയോ: ഇന്ത്യ - ചൈന അതിർത്തി പ്രശ്നങ്ങളിൽ തങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കാണെന്ന് പരോക്ഷമായി പറഞ്ഞ് ജപ്പാൻ. നിയന്ത്രണ രേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള നീക്കങ്ങളെ എതിർക്കുന്നുവെന്നാണ് ജാപ്പനീസ് പ്രതിനിധി സതോഷി സുസുക്കി ട്വീറ്റ് ചെയ്തത്. ഇതു സംബന്ധിച്ച് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ ശൃംഗ്ളയുമായി ചർച്ച നടത്തിയിരുന്നു. ജപ്പാൻ നയതന്ത്ര ചർച്ചകളിലൂടെ ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുവെന്നും സതോഷി തന്റെ ട്വീറ്റിൽ പറയുന്നു. ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് ജൂൺ 19ന് സതോഷി ട്വീറ്റ് ചെയ്തിരുന്നു.