തിരുവനന്തപുരം: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ആരോപണവിധേയനായ ഹെയർ സ്‌റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ വ്യക്തിക്ക് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്‌മയായ ഫെഫ്‌ക യൂണിയന് കീഴിലുള്ള ആൾ കേരള സിനിമേക്കപ്പ് ആർട്ടിസ്റ്റ്സ് ആൻഡ് ഹെയർ സ്‌റ്റൈലിസ്റ്റ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. കേസ് വിവാദമായത് മുതൽ വിവിധ മാദ്ധ്യമങ്ങളിൽ സിനിമാമേഖലയിലെ ഹെയർ സ്‌റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായയാൾക്ക് പങ്കുണ്ടെന്ന് വാർത്തകൾ വന്നതിനെ തുടർന്നാണ് വിശദീകരണം. ഇങ്ങനെ ഒരു വാർത്ത വന്നത് സിനിമയിൽ മേക്കപ്പ് ജോലി ചെയ്ത് കുടുംബം പുലർത്തുന്ന യൂണിയൻ അംഗങ്ങൾക്ക് നാണക്കേടും ദുഃഖവും ഉണ്ടാക്കിയെന്നും ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.