
ന്യൂഡൽഹി: എട്ട് വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നാവികർക്കെതിരെയുള്ള കേസ് കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്രം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബിയോണൽ വിധി ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പെരുമാറിയെന്ന് അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു.
നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടിയും ട്രൈബ്യൂണൽ ശരിവച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള അധികാരം ഇല്ലെന്നും അന്താരാഷ്ട്ര കോടതി പറഞ്ഞിരുന്നു. മത്സ്യതൊഴിലാളികളുടെ ധനസഹായം നൽകണമെന്നും ട്രൈബ്യൂണൽ വിധിച്ചു.
2012ലാണ് ഇറ്റലിയൻ കപ്പലായ ഇൻട്രിക്കാ ലെക്സിയിലെ നാവികരായ മാസിമിലിയാനോ ലാത്തോറെ, സാൽവതോർ ഗിറോൺ എന്നിവരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെടുന്നത്. കപ്പൽ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരെ കസ്റ്റഡിയിലെടുത്തു. നീണ്ട നിയമ തർക്കങ്ങൾക്കൊടുവിൽ ഇവർക്കെതിരെയുള്ള കേസ് അന്താരാഷ്ട്ര തർക്ക പരിഹാര ട്രൈബ്യൂണലിൽ എത്തുകയായിരുന്നു.
എന്നാൽ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ കടലില്‍ നടത്തിയ കൊലപാതകം സംബന്ധിച്ച് അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ വന്ന വിധി ഇന്ത്യക്ക് അനുകൂലമല്ലെന്നും, അത് മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍. ട്രൈബ്യൂണൽ വിധി വന്നിട്ട് 40 ദിവസത്തോളം പിന്നിട്ട ശേഷമാണ് അത് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിടുന്നതെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍ ആരോപിച്ചു.