pu

ന്യൂഡൽഹി: ഭരണ കാലവധി നീട്ടി നൽകുന്ന ഭരണഘടന ഭേദഗതിയിലൂടെ റഷ്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളുടെ കാലയളവ് നീട്ടിക്കിട്ടിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഭേദഗതി പാർലമെന്റിൽ പാസായിരുന്നു. തുടർന്ന്, പുടിന്റെ നിർദ്ദേശപ്രകാരം നടത്തിയ ജനഹിത പരിശോധനയിലും പുടിന് വിജയം നേടാനായി.

ജനഹിതപരിശോധനയിലൂടെ വിജയിച്ച പുടിനെ അഭിനന്ദിക്കുന്ന ആദ്യ വിദേശ ഭരണാധികാരിയാണ് മോദി. ലോകമഹായുദ്ധത്തിൽ റഷ്യൻ വിജയത്തിന്റെ 75ാം വാർഷികാഘോഷത്തിനും ചേർത്താണ് മോദി അഭിനന്ദനം അറിയിച്ചത്. മോദിയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച പുടിൻ കൊവിഡ് പ്രതിരോധത്തിൽ ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഭരണഘടനാ ഭേദഗതി വന്നതോടെ 2036 വരെ റഷ്യ ഭരിക്കാനുള്ള അവസരമാണ് പുടിന് ലഭിച്ചത്.