കേരള സർവകലാശാല
എൻജിനിയറിംഗ് എൻട്രൻസിന് സൗജന്യ പരിശീലനം
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഒഫ്
എൻജിനിയറിംഗ് സംഘടിപ്പിക്കുന്ന സൗജന്യ എൻട്രൻസ് പരിശീലനം 5 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. കേരള സംസ്ഥാന എൻജിനിയറിംഗ് എൻട്രൻസ്
പരീക്ഷയ്ക്ക് (KEAM 2020) തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങളും രണ്ടാഴ്ച നീണ്ടു നിൽക്കുന്ന തീവ്ര പരിശീലനവും നൽകും. പ്രമുഖ എൻട്രൻസ് പരിശീലകരായ
ഡോ. ജോൺസൺ, പ്രൊഫ. റെജിൻ, വൈഷ്ണവ് സുരേഷ് എന്നിവരും
യു.സി.കെയിലെ അദ്ധ്യാപകരുമാണ് ക്ലാസുകൾക്ക് നേതൃത്യം നൽകുന്നത്. ഫിസിക്സ്, കെമിസ്ട്രി, ഗണിതം വിഷയങ്ങൾക്ക് പ്രത്യേക ക്ലാസുകളുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9037119776, 9846332974, 9447125125 . വെബ്സൈറ്റ്: www.ucek.in
പരീക്ഷാഫലം
എം.എസ്.സി
ബയോകെമിസ്ട്രി 2017-2019 ബാച്ച് (സി.എസ്.എസ്) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസം (എസ്.ഡി.ഇ) ബി.കോം മൂന്നാം സെമസ്റ്റർ (2017 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 13 വരെ അപേക്ഷിക്കാം. website: www.keralauniversity.ac.in
കാലിക്കറ്ര് യൂണി. അറിയിപ്പുകൾ
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് ജിയോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബി.കോം പ്രൊഫഷണൽ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ് സൈറ്റിൽ.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എം.ആർക് റഗുലർ (2019 പ്രവേശനം) / സപ്ലിമെന്ററി (2016 - 2018 പ്രവേശനം) പരീക്ഷയ്ക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 17 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷാ കേന്ദ്രം
ഫൈനൽ എം.ബി.ബി.എസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2009 പ്രവേശനം മാത്രം), അഡിഷണൽ സ്പെഷ്യൽ സപ്ലിമെന്ററി (2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം) പരീക്ഷകൾക്ക് അരണാട്ടുകര ഡോ.ജോൺ മത്തായി സെന്റർ പരീക്ഷാ കേന്ദ്രമായിരിക്കും.
എം.എസ് സി പ്രവേശനം
കാമ്പസിലെ പഠന വകുപ്പിൽ എം.എസ് സി ബയോടെക്നോളജി പ്രവേശനത്തിന് 13നകം ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ് (www.cuonline.ac.in) വഴി അടിസ്ഥാന വിവരങ്ങൾ ആദ്യം നൽകണം. ഫോൺ: 0494 2407016, 2407017.
ഇ ഹെല്പ് പോർട്ടൽ
ആറാം സെമസ്റ്റർ യു.ജി ഫലവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് http://support.uoc.ac.in സന്ദർശിക്കാം.
കണ്ണൂർ യൂണി വാർത്തകൾ
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം. എസ് സി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
7 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (മേയ് 2020) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
ഒറിജിനൽ ഡിഗ്രി സർടിഫിക്കറ്റിന് അപേക്ഷിക്കാം
2016 -2019 ബാച്ച് ബിരുദ വിദ്യാർത്ഥികളുടെയും 2017 -2019 ബിരുദാനന്തര വിദ്യാർത്ഥികളുടെയും (പ്രൊഫെഷണൽ കോഴ്സ് ഉൾപ്പെടെ) ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. എസ് സി എം. എൽ. ടി (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 15 ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
പ്രോജക്ട് റിപ്പോർട്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.എ. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ബി കോം പ്രോജക്ട് റിപ്പോർട്ട് 21 മുതൽ 24 വരെയും ( 10 മുതൽ 4 വരെ ), ഫൈനോടുകൂടി 28 വരെയും കണ്ണൂർ സർവകലാശാല (താവക്കര) വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും. പോസ്റ്റൽ/ കൊറിയർ വഴി സമർപ്പിക്കുന്നവർ 24 നു മുൻപ് ലഭിക്കത്തക്ക വിധത്തിൽ "The Director, School of Distance Education, Kannur University, Thavakkara, Kannur Civil Station P.O, Kannur - 670002 വിലാസത്തിൽ അയയ്ക്കണം.
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബി.ബി.എ പ്രോജക്ട്റിപ്പോർട്ട് 21 മുതൽ 24 വരെയും ( 10 മുതൽ 4 വരെ ), ഫൈനോടുകൂടി 28 വരെയും കണ്ണൂർ സർവകലാശാല (താവക്കര) വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും. പോസ്റ്റൽ/ കൊറിയർ വഴി സമർപ്പിക്കുന്നവർ 24 നു മുൻപ് ലഭിക്കത്തക്ക വിധത്തിൽ "The Director, School of Distance Education, Kannur University, Thavakkara, Kannur Civil Station P.O, Kannur - 670002 " വിലാസത്തിൽ അയയ്ക്കണം.