turkish-fireworks-factory

ഇസ്താംബുൾ: വടക്കൻ തുർക്കിയിലെ സകരിയ പ്രവിശ്യയിലെ ഹാൻഡെക് ജില്ലയിൽ കരിമരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം. 94 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെ 11.15 ഓടെയാണ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. ഫാക്ടറിയ്ക്കുള്ളിൽ കുടുങ്ങിയ 50 ഓളം പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 2009ന് ശേഷം ഈ ഫാക്ടറിയിലുണ്ടാകുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. 200 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. സ്ഫോടന ശബ്ദം ഫാക്ടറിയ്ക്ക് 31 മൈൽ അകലെയുള്ള പ്രദേശത്ത് വരെ കേട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 110 ടൺ സ്ഫോടക വസ്തുക്കൾ അപകട സമയം ഫാക്ടറിയിൽ ഉണ്ടായിരുന്നു.