quake

ന്യൂ​ഡൽഹി: ഡ​ൽ​ഹി​യി​ലും ഭൂചലനം രേഖപ്പെടുത്തി. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.7 തീ​വ​ത്രതയാണ് രേഖപെടുത്തിയത്. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​നു തെ​ക്കു പ​ടി​ഞ്ഞാ​റാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രമെന്ന് കണക്കാക്കുന്നത്. ഭൂ​മി​ക്ക് 35 കി​ലോ​മീ​റ്റ​ര്‍ താ​ഴെ​യാ​ണു ഉ​ത്ഭ​വം. ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ച​ണ്ഡി​ഗ​ഡ്, ഉ​ത്ത​ർപ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടിട്ടുണ്ട്.​

എ​ന്നാ​ൽ ഭൂകമ്പം കാരണം നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെന്ന് ഡൽഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌രി​വാ​ളും അറിയിച്ചു. മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇത് പതിനേഴാം തവണയാണ് ദേശീയ തലസ്ഥാന പ്രദേശത്ത്(നാഷണൽ കാപ്പിറ്റൽ റീജിയൺ) ഭൂകമ്പം അനുഭവപ്പെടുന്നത്. ഇ​തി​നി​ടെ ചെ​റി​യ തോ​തി​ല്‍ പ​ല​ത​വ​ണ തു​ട​ര്‍ ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.