china

ബീജിംഗ്: ഇന്ത്യയോ ചൈനയോ അതിർത്തിയിൽ സംഘർഷം രൂക്ഷമാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് ചൈനീസ് വിദേശമന്ത്രാലയം. ഇരുരാജ്യങ്ങളും ആശയവിനിമയം നടത്തുന്നുണ്ട്. സൈനിക,​ നയതന്ത്ര മാർഗ്ഗങ്ങളിലൂടെ സംഘർഷം കുറയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ സ്ഥിതി ഗുരുതരമാക്കുന്ന ഒരു നടപടിയും ആരിൽ നിന്നും ഉണ്ടാകരുതെന്നും ചൈനീസ് വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. മോദിയുടെ ലഡാക് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.