ന്യൂഡൽഹി : മുതിർന്ന മലയാളി പരിശീലകൻ ഗബ്രിയേൽ ജോസഫിനെ ഇൗ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിനായി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്തു. എ.ഐ.എഫ്.എഫിന്റെ കോച്ചിംഗ് ഡയറക്ടറായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇദ്ദേഹത്തിന്റെ ശിക്ഷണത്തിന് കീഴിലാണ് നിരവധി ഇന്ത്യൻ പരിശീലകർ ഏഷ്യൻ ഫുട്ബാൾ കോച്ചിംഗ് ലൈസൻസ് നേടിയത്. ഇന്ത്യൻ സീനിയർ ടീമിന്റെ സഹപരിശീലകനും അണ്ടർ 17 ടീമിന്റെ മുഖ്യപരിശീലകനുമായിരുന്ന ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.
ഇന്ത്യൻ ഫുട്ബാൾ പരിശീലകരിൽ ദ്രോണാചാര്യ പുരസ്കാരം നേടിയ ഏകയാൾ സെയ്ദ് നയിമുദ്ദീനാണ്. 1990ലായിരുന്നു അത്.