കുഞ്ഞുങ്ങളിലെ ചുമയും കഫക്കെട്ടും ഗൗരവത്തോടെ കാണേണ്ടതാണ്. പനി കൊണ്ട് മാത്രമല്ല, പലതരം അണുബാധകളുടെ ഭാഗമായും കുഞ്ഞുങ്ങളിൽ ചുമയും കഫക്കെട്ടും കണ്ടുവരുന്നുണ്ട്. തൊണ്ട്, ശ്വാസനാളം,മൂക്ക് എന്നിവിടങ്ങളിലെ അണുബാധയുടെ ലക്ഷണങ്ങളാണ് കഫക്കെട്ടും ചുമയും.
കുഞ്ഞ് പാൽ കുടിക്കാതിരിക്കുക, സ്വസ്ഥമായ ഉറക്കം ലഭിക്കാതിരിക്കുക, ഇടയ്‌ക്കിടെ ഉണർന്ന് കരച്ചിൽ , തൊണ്ടയിൽ കുറുകുറുപ്പ് എന്നിവയൊക്കെ കഫക്കെട്ടും ചുമയുമായി ബന്ധപ്പെട്ടിരിക്കുന്നു. തൊണ്ടയിലെ അഡിനോയ്‌ഡ് ഗ്രന്ഥിയിലെ നീർക്കെട്ട് കാരണവും കഫക്കെട്ട് ഉണ്ടാകുന്നു.
ഒരു കാരണവശാലും കുഞ്ഞുങ്ങളിലെ ചുമയും കഫക്കെട്ടും സ്വയം ചികിത്സിക്കരുത്. കഫക്കെട്ട് ഉണ്ടെങ്കിൽ തുടക്കത്തിൽ തന്നെ ശിശുരോഗവിദഗ്ധന്റെ സഹായം തേടുക. പശുവിൻ പാൽ കുഞ്ഞുങ്ങളിൽ കഫക്കെട്ട് ഉണ്ടാക്കും. ഇതും ഡോക്‌ടറുടെ ശ്രദ്ധയിൽ പെടുത്തുക.