mohalala

ഏയ് ഓട്ടോ,​ ലേലം, ഇന്ദ്രജാലം,ചെസ്, ക്രേസി ഗോപാലൻ, കൊച്ചിരാജാവ് എന്നിങ്ങനെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് മോഹൻ ജോസ്. അദ്ദേഹം മോഹൻലാലിനെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'മോഹൻലാലിന്റെ നാട്യവൈഭവം അദ്ദേഹത്തിന്റെ അനായസമായ അംഗുലീ കരചലനങ്ങളിലും ദൃശ്യമാണെന്നാണ് മോഹൻ ജോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. എന്ത് പറഞ്ഞാലും അതിനെ ദുർവ്യാഖ്യാനിക്കുന്ന ചിലരുണ്ടെന്നും നടൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സ്നേഹം കൈവരാൻ ഒന്നു മാത്രം മതി, ആരെയും പറ്റി മോശമായി പറയാതിരിക്കുക - ചാണക്യൻ.

എന്നാൽ നല്ലതു പറഞ്ഞാലുമുണ്ട് പൊല്ലാപ്പ്. ചിലരെങ്കിലും അതിനെ ദുർവ്യാഖ്യാനിക്കും. സമീപകാലത്ത് അങ്ങനെയും ഒരനുഭവമുണ്ടായി. എങ്കിലും ഉള്ളത് പറയാതെ വയ്യ. 'മോഹൻലാലിൻറെ നാട്യവൈഭവം അദ്ദേഹത്തിന്റെ അനായസമായ അംഗുലീ കരചലനങ്ങളിലും ദൃശ്യമാണ്.